കാർത്തികപ്പള്ളി: (vatakara.truevisionnews.com) വിവിധ കാരണങ്ങളാൽ ശിഥിലമായി കൊണ്ടിരിക്കുന്ന കടുംബങ്ങളിൽ പുറത്തു നിന്നുള്ള ശക്തികളേക്കാൾ നമ്മൾ തന്നെ തിരിച്ചറിവുകൊണ്ട് ഭദ്രത കെട്ടിപ്പടുക്കേണ്ടതുണ്ടെന്ന് ഡോ. ശശികുമാർ പുറമേരി പറഞ്ഞു. "നമ്മൾ" റസിഡൻസ് അസോസിയേഷൻ്റെ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മൾ റസിഡൻസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ നടത്തിവരുന്ന സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളെ അദ്ദേഹം അടിവരയിട്ടു പറഞ്ഞു. യു എസ് എസ്, എസ് എസ് എൽ സി, പ്ലസ് ടു, ഡിഗ്രി, ബി എഡ് എന്നീ പരീക്ഷകളിലും കലോത്സവ കലാ തിലകത്തെയുമാണ് ആദരം 2025 എന്ന ചടങ്ങിൽ അനുമോദിച്ചത്.



അസോസിയേഷൻ സെക്രട്ടറി എം കെ ജിനചന്ദ്രൻ സ്വാഗതം പറഞ്ഞു, പ്രസിഡണ്ട് കെ വി ജയ്ദീപ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗവും നമ്മൾ റസിഡൻസ് അസോസിയേഷൻറെ വനിതാ ഫോറം ഉപദേഷ്ടാവ് കൂടിയായ എൻ എം വിമല, ആയഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ സജിത്ത് ടി, പതിനേഴാം വാർഡ് മെമ്പർ സുധ സുരേഷ്, സുമേഷ് ബാബു ടിവി, സുരജ ചിറക്കൽ, ശ്വേതാ ശശീന്ദ്രൻ എന്നിവർ ആശംസ പ്രസംഗം നടത്തി.സുമേഷ് ബാബു ടിവി, സുരജ ചിറക്കൽ, ശ്വേതാ ശശീന്ദ്രൻ എന്നിവർ ആശംസ പറഞ്ഞു. വനിതാ ഫോറം കൺവീനർ കെ വി റാണി ചടങ്ങിന് നന്ദി പറഞ്ഞു.
Dr. Sasikumar purameri Nammal Residence Association congratulatory ceremony inaugurated